പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 1
ഭാഗം ഒന്ന് "പ്രിയപ്പെട്ട അന്നമ്മയ്ക്ക്, നിനക്ക് സുഖമെന്നു കരുതുന്നു. നീയും കുടുംബവും ഇപ്പോൾ ബനാറസിൽ ആണെന്ന് അറിഞ്ഞു. ഏറെ നാൾ മുൻപ് പറയണം എന്ന് വെച്ച ചില കാര്യങ്ങൾ മനസ്സിൽ ഇപ്പോഴും കിടന്നു പിടക്കുകയാണ്. കാലം കഴിഞ്ഞുപോയി എന്നറിയാം. എങ്കിലും ഉള്ളിലുള്ള കാര്യം മരിക്കുന്നതിനു മുൻപ് ഒരുവട്ടം എങ്കിലും നീ അറിയണം എന്നുണ്ട്. അതിനാൽ ആണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്. നിനക്കു അറിയാമല്ലോ നമ്മൾ ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത് എന്ന്. അന്ന് എന്‍റെ കൂട്ടുകാരന്‍റെ ക്ലാസ്സ്മേറ്റ് എന്ന നിലയിൽ നിന്നെ പരിചയപ്പെട്ട നിമിഷം മുതൽ നീ എന്‍റെ ഹൃദയത്തിൽ ഇടം നേടിയതാണ്. എങ്കിലും എനിക്കു നിന്നോട് അത് തുറന്നു പറയുവാൻ ഭയമായിരുന്നു. ആ ഭയം എന്നെ നിന്നിൽ നിന്നും അകറ്റി. കാലം ഇത്ര കഴിഞ്ഞു. ഞാനും നീയും രണ്ടു തട്ടിലായി. എങ്കിലും നിന്നോടുള്ള എന്‍റെ ഇഷ്ടം ഹൃദയത്തിൽ നിന്നും മായുന്നില്ല. അന്ന് പറയാതെ പോയതിന്‍റെ കുറ്റബോധം ഇപ്പോഴും എന്‍റെ ഉള്ളിൽ അലയടിക്കുകയാണ്. ഇനി നാം ഒരുമിക്കുക എന്നത് സാധ്യമല്ല. എനിക് ഒരു കുടുംബം ഉണ്ട്. വിവാഹം കഴിഞ്ഞ അന്ന് തന്നെ എന്‍റെ ഭാര്യയോട് എല്ലാം തുറന...