പ്രിയപ്പെട്ട അന്നമ്മയ്ക്ക് - 3
"ഒന്നു നിക്കണേ.." രാജനും ഫിലിപ്പും തിരിഞ്ഞു നോക്കി. കയ്യിൽ ഉള്ള പുസ്തകങ്ങൾ താഴെ വീഴാതെ നോക്കിക്കൊണ്ട് തങ്ങളുടെ അടുത്തേക്ക് തിടുക്കത്തിൽ നടന്നു വരുന്ന ആ പെൺകുട്ടിയെ അവർ നോക്കി നിന്നു. "ഫസ്റ്റ് ഇയർ ബി എ മലയാളം ക്ലാസ്സ്റൂം എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ?" ആ പെൺകുട്ടി അവരോട് ചോദിച്ചു. "ആഹാ.. അതിനായിരുന്നോ വിളിച്ചത്? ഞാൻ അങ്ങോട്ടാ.. നമുക്ക് ഒരുമിച്ച് തപ്പാം." രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഹാവൂ. ആശ്വാസമായി. ഈ കോളേജിൽ ആരെയും പരിചയമില്ല. അതുകൊണ്ട് പേടിച്ചു നിക്കുവായിരുന്നു ഞാൻ. എന്റെ പേര് ആനി." അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "വാടാ കൂടെ ക്ലാസ് തപ്പാൻ ഒരാളായി. ഞാൻ രാജൻ. ഇവൻ ഫിലിപ്പ്." ഒന്നും മിണ്ടാതെ ആ പെൺകുട്ടിയെ നോക്കി ചിരിക്കുക മാത്രം ചെയ്ത ഫിലിപ്പിനെ ചൂണ്ടികാണിച്ചുകൊണ്ട് രാജൻ പറഞ്ഞു. "ഇവൻ നമ്മുടെ കൂട്ടത്തിൽ അല്ല കേട്ടോ.. ആള് പരിഷ്കാരി ആണ്. ബി എ ഇംഗ്ലീഷ്." കിട്ടിയ അവസരത്തിൽ തനിക്കിട്ട് കൊട്ടിയ രാജന് ഒരു ചെറിയ തട്ട് കൊടുത്തുകൊണ്ട് ഫിലിപ്പ് തന്റെ നീരസം പ്രകടമാക്കി. പിന്നെ ആനിയുടെ നേരെ നോക്കികൊണ്ട് പറഞ്ഞു, "ഞാൻ പരിഷ്കാരി ഒന്നു...